ആകാശപ്പെരുക്കം; ആവനാഴിയിലെ അമ്പുകളുടെ എണ്ണം അറിയില്ലെന്നോ,അറിഞ്ഞാൽത്തന്നെ ഏത് വില്ലേറ്റി അന്തമില്ലായ്മയിലേയ്ക്ക് പായിച് അല്ലയോ അർജജുന! നിനക്ക് ഈ ഇരുൾപ്പരപ്പിനെ പിളർക്കാനാവും?
ആറടി മണ്ണിന്ന് അധിപൻ അല്ലെങ്കിൽ, ആയിരം കാതം അറിയുവതെന്തിന്ന്?
രാവും പകലും ചേർന്ന്, നൂറ്റൊന്നും നൂറായിരത്തൊന്നും ആവർത്തിച്ച്, നിന്റെ മോഹപ്പരപ്പ്.
കാലത്തിന് കാലനില്ലെന്ന് എന്തുറപ്പ്?
ഉണ്ടാകാം, വിളിക്കാൻ പേരില്ലെന്ന് മാത്രം.
അഥവാ,ഉണ്ടെങ്കിൽത്തന്നെ, ഉച്ചരിക്കരുത്.
അതൊരു പക്ഷെ നിന്നെ കോൾമയിർകൊള്ളിക്കുമെങ്കിലും ഒപ്പം, ഉറപ്പായും, അമ്പരപ്പിക്കാം!
വേണ്ട, നീലിമലയിൽപ്പോയി തപസ്സനുഷ്ടിക്കാം.
നിനക്ക് നിത്യതയുടെ സാന്ത്വനമരുളാൻ, അവിടെ,വിശറികളുമേന്തി വനദേവതകളുണ്ടല്ലോ! പാട്ട് പാടിത്തരാൻ കിളികളും ഒരു കുംബിൽ നീർ പകരാൻ അരുവിയും. - നിനക്ക് നിഴലായി അഞ്ച് ഭൂതങ്ങളും!
ഉള്ളിൽ ഒരു കനവുണരുന്നു. പാതയുടെ അളവുകളറിയാതെ ഗതിയറ്റ വഴിപോക്കൻ. മരുപ്പരപ്പ്.
+++ +++ +++ +++ +++
പിന്നെ,മനസ്സിലൊരാശയമുദിചു. ആശ്വാസം. ഞാൻ എന്തിന്ന് വഴി തേടണം? തേരാളിയുണ്ടല്ലോ? കൂടാതെ,ഇരുട്ടിൽ വഴിവിളക്കും ചൂണ്ടുപലകയും നാഴികക്കല്ലും. -----------
what i see is yours,hear is,smell,taste&touch,feel&transcend.
ReplyDeletehere i am,i am,not alone.in the sky,ocean,earth,fire&air;in depth,length,width,at every speck of illusion of time.
ReplyDeletewonder,what i spelled is a poem-" THE SIGHT"
ReplyDeleteതോനെ
ReplyDeleteഡോ.കെ.ജി.ബാലകൃഷ്ണൻ
ഈ കടലോരത്തിരുന്ന്
കാഴ്ചയുടെ അതിരുതേടി
നടവഴിയുടെ നീളമളന്ന്
വീതിക്കണക്ക് കൂട്ടിക്കിഴിച്ച്
രണ്ടുംന്ന് ഒന്നെന്നോ,ഒപ്പമെന്നോ,
തിട്ടമില്ലെന്നോ,
തിന്തനത്തോമെന്നോ;-
തോനെയെന്നോ.
ആകാശപ്പെരുക്കം;
ആവനാഴിയിലെ
അമ്പുകളുടെ എണ്ണം
അറിയില്ലെന്നോ,അറിഞ്ഞാൽത്തന്നെ
ഏത് വില്ലേറ്റി
അന്തമില്ലായ്മയിലേയ്ക്ക് പായിച്
അല്ലയോ അർജജുന!
നിനക്ക് ഈ ഇരുൾപ്പരപ്പിനെ
പിളർക്കാനാവും?
ആറടി മണ്ണിന്ന് അധിപൻ
അല്ലെങ്കിൽ,
ആയിരം കാതം
അറിയുവതെന്തിന്ന്?
രാവും പകലും ചേർന്ന്,
നൂറ്റൊന്നും നൂറായിരത്തൊന്നും
ആവർത്തിച്ച്,
നിന്റെ മോഹപ്പരപ്പ്.
കാലത്തിന് കാലനില്ലെന്ന്
എന്തുറപ്പ്?
ഉണ്ടാകാം,
വിളിക്കാൻ പേരില്ലെന്ന് മാത്രം.
അഥവാ,ഉണ്ടെങ്കിൽത്തന്നെ,
ഉച്ചരിക്കരുത്.
അതൊരു പക്ഷെ നിന്നെ
കോൾമയിർകൊള്ളിക്കുമെങ്കിലും
ഒപ്പം, ഉറപ്പായും,
അമ്പരപ്പിക്കാം!
വേണ്ട,
നീലിമലയിൽപ്പോയി
തപസ്സനുഷ്ടിക്കാം.
നിനക്ക് നിത്യതയുടെ
സാന്ത്വനമരുളാൻ,
അവിടെ,വിശറികളുമേന്തി
വനദേവതകളുണ്ടല്ലോ!
പാട്ട് പാടിത്തരാൻ കിളികളും
ഒരു കുംബിൽ നീർ പകരാൻ അരുവിയും.
- നിനക്ക് നിഴലായി അഞ്ച് ഭൂതങ്ങളും!
ഉള്ളിൽ ഒരു കനവുണരുന്നു.
പാതയുടെ
അളവുകളറിയാതെ
ഗതിയറ്റ വഴിപോക്കൻ.
മരുപ്പരപ്പ്.
+++ +++ +++ +++ +++
പിന്നെ,മനസ്സിലൊരാശയമുദിചു.
ആശ്വാസം.
ഞാൻ എന്തിന്ന് വഴി തേടണം?
തേരാളിയുണ്ടല്ലോ?
കൂടാതെ,ഇരുട്ടിൽ വഴിവിളക്കും
ചൂണ്ടുപലകയും നാഴികക്കല്ലും.
-----------