ഉള്ളുറക്കത്തിൽ കാണുന്ന കനവുകൾ----ഡോ.കെ.ജി.ബാലകൃഷ്നൻ 1. ഈ നൂലാമാലയിൽ ഒരു നിലാവിഴത്തുടിപ്പ്, ഒരു ചിലമ്പൊലിയുടെ ലവം, പൂത്തുമ്പിച്ചിറകനക്കം, നിന്റെ ഒളിച്ചിരിപ്പിന്ന് അറുതി.
ഇരുളിൽ, എവിടെനിന്നൊ ഒരു തൂവൊളിത്തുള്ളി ഇറ്റുന്നത്.
ഈ ഇത്തിരിയുടെ ഈറൻ വീർപ്പിൽ തുടക്കമൊടുക്കം കെട്ടുപിണഞ്ഞ്.
2. നീളം വീതി ആഴം- സമയമിഥ്യയുടെ കാനൽജലത്തിൽ ഇന്നലെ ഇന്ന് നാളെ തുടർച്ചയുടെ ജാലപ്പെരുക്കം; നിൻറെ പുല്ലാംകുഴല്‍ വിളി, തിര, ഈണം.
3. കാതിന്ന് അപ്പുറം, ഇപ്പുറം, മറുപുറം അറിയാത്താളം; ലയത്തിൻ മിനുമിനുപ്പ് എൻറെ ഭ്രമം. 4. എൻറെ കണ്ണ് വെളിച്ചം കുഞ്ഞുവെട്ടം- വിധിയുടെ കാവൽപ്പുര; ഇരുളിൻറെ ഉറക്കമിളപ്പ്- കിങ്കരൻറെ ജാഗ്രത; നിമിഷം വെടീയൊച്ചക്ക് കാതോർത്ത്.
നാളെ,ഉദയം അന്യമെന്ന് മനസ്സ്. എങ്കിലും ഒരു തുടി കൂടി ഒരു മിഴി കൂടി നീലവാനപ്പൊലിമ നിറപ്പിറവിയുടെ നേർമ്മ എനിക്ക് നുകരണം.
5. ഉള്ളുറക്കത്തിൽ കാണുന്ന കനവുകൾ ഓർക്കാനാവുന്നില്ല; അല്ലെങ്കിൽ, ഞാനത് നിൻറെ കാതിൽ, മന്ത്രിക്കുമായിരുന്നു!
ഉള്ളുറക്കത്തിൽ കാണുന്ന കനവുകൾ----ഡോ.കെ.ജി.ബാലകൃഷ്നൻ
ReplyDelete1.
ഈ നൂലാമാലയിൽ
ഒരു നിലാവിഴത്തുടിപ്പ്,
ഒരു ചിലമ്പൊലിയുടെ ലവം,
പൂത്തുമ്പിച്ചിറകനക്കം,
നിന്റെ ഒളിച്ചിരിപ്പിന്ന്
അറുതി.
ഇരുളിൽ,
എവിടെനിന്നൊ
ഒരു തൂവൊളിത്തുള്ളി
ഇറ്റുന്നത്.
ഈ ഇത്തിരിയുടെ
ഈറൻ വീർപ്പിൽ
തുടക്കമൊടുക്കം
കെട്ടുപിണഞ്ഞ്.
2.
നീളം വീതി ആഴം-
സമയമിഥ്യയുടെ
കാനൽജലത്തിൽ
ഇന്നലെ ഇന്ന് നാളെ
തുടർച്ചയുടെ ജാലപ്പെരുക്കം;
നിൻറെ പുല്ലാംകുഴല്‍ വിളി,
തിര, ഈണം.
3.
കാതിന്ന്
അപ്പുറം, ഇപ്പുറം,
മറുപുറം
അറിയാത്താളം;
ലയത്തിൻ മിനുമിനുപ്പ്
എൻറെ ഭ്രമം.
4.
എൻറെ കണ്ണ് വെളിച്ചം
കുഞ്ഞുവെട്ടം-
വിധിയുടെ കാവൽപ്പുര;
ഇരുളിൻറെ ഉറക്കമിളപ്പ്-
കിങ്കരൻറെ ജാഗ്രത;
നിമിഷം
വെടീയൊച്ചക്ക്
കാതോർത്ത്.
നാളെ,ഉദയം
അന്യമെന്ന് മനസ്സ്.
എങ്കിലും
ഒരു തുടി കൂടി
ഒരു മിഴി കൂടി
നീലവാനപ്പൊലിമ
നിറപ്പിറവിയുടെ നേർമ്മ
എനിക്ക് നുകരണം.
5.
ഉള്ളുറക്കത്തിൽ
കാണുന്ന കനവുകൾ
ഓർക്കാനാവുന്നില്ല;
അല്ലെങ്കിൽ,
ഞാനത് നിൻറെ കാതിൽ,
മന്ത്രിക്കുമായിരുന്നു!
6.
കരിമ്പൂച്ച
എലിയെപ്പിടിക്കാൻ
അഞ്ചറിവും
ഒരേയൊരൊന്നിൽ
കൂർപ്പിച്ച്.
7.
ഞാനെൻറെ ഗതികേടിൻറെ
കഥകഴിക്കാൻ ഞൊടിപാർത്ത്.
അളവുകോലിൻറെ
പൊരുളെഴായ്മ,
കാണലിൻറെ തൂക്കക്കുറവ്
എൻറെ വിമ്മിട്ടം;
ഞാൻ ശ്വസിക്കുന്നു
ഈ മലിനവായു.
==========================
26-10-11