Sunday, 8 September 2013

kurukkan@gmail.com by dr.kg.balakrishnan kandangath

Wednesday, March 7, 2012




ഡോ.കെ.ജി.ബാലകൃഷ്ണന്‍.


പുതുക്കപ്പറംപിലെ
കുറ്റിക്കാട്ടില്‍നിന്ന്
കുറുക്കന്‍
ഡയമണ്ട് വില്ലയിലേക്ക്
താമസം മാറ്റി.

കുറുക്കന് കൌശലം
ആയിരം മടങ്ങ്.

വയ്‌സ്സുകള്‍ക്ക് കാലം
പുതിയ കരുത്ത് പകരും
അതിജീവനത്തി ന്,
ആക്രമണത്തി ന്.

അന്ന് ശരം
പിന്നെ വാള്‍,
തോക്ക്,
ബോംബ്‌,
മിസൈല്‍.

കുറുക്കന്‍വശം
മൊബൈല്‍ ;
ഉശിരന്‍.

എല്ലാം ഫീഡ് ചെയ്ത് വച്ച്
കുറുക്കന്‍.

കോഴി കുറുക്കന്റെ മുന്‍പില്‍ ഹാജര്‍.

ഓടണ്ട,ഒടിക്കന്ട;
പിടിക്കണ്ട;
പപ്പും തൂലും പറിക്കന്ട
കറ മുറാ കടിക്കാന്‍ പാകത്തില്‍
തീന്‍മേശമേല്‍ റെഡി.

കന്യാകുമാരി മുതല്‍
കാശ്മീരം വരെ
കുറുക്കന് സ്വന്തം.

കാടും മേടും കാട്ടാനയും
നാടും നാട്ടാനയും;
എലിയും പുലിയും
എല്ലാം.

പുഴവക്കും കടലോരവും
മലമുകളും കുന്നിന്‍ ചരിവും
കടലും ആകാശവും
കുറുക്കന് വിഹരിക്കാന്‍ പാകത്തില്‍.

എവിടെയും കുറുക്കന്‍;
കയ്യ്, മെയ്യ്‌, കാത്തു;
മൂക്ക്, നോക്ക്, നാക്ക്.

ഇത്
കുറുക്കന്‍ 21 -ആം നൂറ്റാണ്ട്‌ കുറുക്കന്‍-
ഐ- പാടും ബ്ലാക്ക്ബറിയും
കൂട്ട്.
കുറുക്കന്‍ @ ജി മെയില്‍. കോം.
======================

No comments:

Post a Comment