Monday, 19 September 2011
Friday, 16 September 2011
Thursday, 15 September 2011
aaravam
ഇവിടെ ഈ നിഴല്‍ക്കൂത്ത് കണ്ടു മടുത്ത് ഞാന്‍. ആനയും അമ്പാരിയും കിരീടവും ചെങ്കോലും.എന്റെ മിഴിനീരില്‍
നിന്റെ മദജലം കിനിയുന്നത് നിനക്ക് ലീല.എന്റെ പൊള്ളല്‍ ആര്‍ക്കുവേണ്ടി? എന്റെ നീറ്റല്‍ ഇനി എത്ര നാള്‍?
തീരാമഴ? നുണ നേരില്‍ പൊതിഞ്ഞു നീ വിളമ്പുന്നത് ഞാന്‍ അറിയുന്നു.വെയില്‍ തെളിയുന്നതും കാട് പൂക്കുന്നതും നിനക്കായെന്നത്, മാത്രമെന്നത്,നിന്റെ ധാര്‍ഷ്ട്യം.എന്റെ വ്യഥ ചെന്തീ ആയി പടര്‍ന്നു മാനംമുട്ടുന്നത് നീ അറിയുന്നതെ ഇല്ല.ഉറക്കം നടിക്കുന്നവനെ
ഉണര്‍ത്താന്‍ ആവില്ല. നിന്നെ ഞാന്‍ ഉണര്‍ത്തും.ആരവം കേള്‍ക്കുന്നില്ലേ?
ആരവം(കവിത)-- ഡോ.കെ.ജി. ബാലകൃഷ്ണന്‍ .
Subscribe to:
Comments (Atom)
